പാഠപുസ്തക വിതരണത്തിലെ പാകപ്പിഴ: കെ.എസ്.യു നാളെ നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് മാറ്റിവച്ചു

single-img
5 July 2015

download (1)സംസ്ഥാനത്ത്  പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള പാകപ്പിഴയില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് മാറ്റിവച്ചു. പാഠപുസ്തക വിഷയത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് ബന്ത് മാറ്റുന്നതെന്ന് കെഎസ്.യു ഭാരവാഹികൾ അറിയിച്ചു. നാളെ നേതാക്കള്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തും.ആകെ 3,59,18,800 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്.