പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പിരിയേണ്ടിവന്ന അമ്മയേയും മകനേയും ഫേസ്‌ബുക്ക്‌ ഒന്നിപ്പിച്ചു

single-img
5 July 2015

s-FACEBOOKന്യൂയോര്‍ക്ക്‌: ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ സഹായത്തോടെ പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പിരിയേണ്ടിവന്ന അമ്മയും മകനും വീണ്ടും കണ്ടുമുട്ടി. 15കാരനായ ജൊനാഥന്‍ ചിത്രം സഹിതം നല്‍കിയ പോസ്‌റ്റാണ്‌ അമ്മയെ കണ്ടെത്താന്‍ സാഹായിച്ചത്‌.

മൂന്നു വയസ്‌ പ്രായമുള്ളപ്പോഴാണ്‌ ജൊനാഥനെ പിതാവ്‌ മാതാവുമായുള്ള വഴക്കിനൊടുവിൽ കാലഫോര്‍ണിയയില്‍നിന്നും മെക്‌സിക്കോയിലേക്ക്‌ തട്ടിക്കൊണ്ടുപോയത്‌. തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷമാണ്‌ മാതാവിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ജൊനാഥന്‍ തന്റെ ചെറുപ്പത്തിലെ ചിത്രം ഫേസ്‌ബുക്കില്‍ പോസ്‌റ്റു ചെയ്‌തത്‌.

മകനെ അന്വേഷിച്ച്‌ ഒരുപാട്‌ അലഞ്ഞിരുന്നതായി മാതാവ്‌ ഹോളണ്ട്‌ പറഞ്ഞു. എന്നാല്‍ അനുകൂല പ്രതീക്ഷകള്‍ക്കുള്ള യാതൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ആരൊ ഷെയര്‍ചെയ്‌ത മകന്റെ ചിത്രം ഫേസ്‌ബുക്കില്‍ കാണുകയായിരുന്നുവെന്ന്‌ ഹോളണ്ട്‌ പറഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ്‌ ഇരുവരും കണ്ടുമുട്ടി. തന്റെ ഹൈസ്‌കൂള്‍ വിദ്യഭ്യാസത്തിന്‌ ശേഷം കാലിഫോര്‍ണിയയില്‍ മാതാവിന്റെ അടുത്തേയ്‌ക്ക് എത്താനാണ്‌ ജൊനാഥന്റെ തീരുമാനം.