വ്യാപം നിയമന തട്ടിപ്പ് കേസ്; മാധ്യമപ്രവര്‍ത്തകന് പിന്നാലെ കോളേജ് ഡീനും ദൂരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

single-img
5 July 2015

dr-arun-kumar-ഭോപാല്‍: വ്യാപം നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. ജബല്‍പൂര്‍ എന്‍.എസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയെയാണ് ദൂരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ദല്‍ഹിയിലെ ഹോട്ടലില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശില്‍ ഉന്നത രാഷ്ട്രീയക്കാര്‍ പ്രതികളായ നിയമന തട്ടിപ്പുകേസ് കോളജിനു വേണ്ടി അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നു ഡോ. അരുണ്‍ ശര്‍മ.

കേസില്‍ സാക്ഷിയായിരുന്ന നമ്രദ ദാമോറിന്‍െറ മാതാപിതാക്കളെ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ശനിയാഴ്ച ദൂരുഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.ദാമോറിന്‍െറ മാതാപിതാക്കളെ അഭിമുഖം നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അക്ഷയ് സിങ്ങിന്‍െറ മരണം.

അതേസമയം, ‘വ്യാപം’ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. തട്ടിപ്പിനെകുറിച്ച് അന്വേഷിക്കാന്‍ ആദ്യം ആവശ്യപ്പെട്ടത് താനാണ്. ഇതുപോലെ ആഴത്തില്‍ മറ്റൊരു കേസും അന്വേഷിച്ചിട്ടില്ല. കുംഭകോണം സി.ബി.ഐ അന്വേിക്കണമെന്നാണ് കോണ്‍ഗ്രസിന്‍െറ ആവശ്യം ഹൈകോടതി തള്ളിയിരുന്നു. ഹൈകോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.