തിരുവനന്തപുരം കണ്ണമ്മൂലയിൽ ഷോക്കടിച്ച് വെൽഡിംഗ് തൊഴിലാളികളായ രണ്ടു യുവാക്കൾ മരിച്ചു

single-img
4 July 2015

downloadതിരുവനന്തപുരം കണ്ണമ്മൂലയിൽ ഷോക്കടിച്ച് വെൽഡിംഗ് തൊഴിലാളികളായ രണ്ടു യുവാക്കൾ മരിച്ചു.വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. കണ്ണമ്മൂല കൊല്ലൂർ പണയിൽ വീട്ടിൽ മധുവിന്റെ മകൻ മനോജ് (24) തോട്ടുവരമ്പത്ത് വീട്ടിൽ സുധിയുടെ മകൻ അഖിൽ (24) എന്നിവരാണ് മരിച്ചത്. വെൽഡിംഗ് വർക്‌ഷോപ്പിൽ വച്ച് ജോലിക്കിടെ ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.ഇവർ ഷോക്കേറ്റ് കിടക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും സുഹൃത്തുക്കളാണ്.