മന്ത്രി അബ്ദുറബ്ബിന് നേരെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രതിഷേധം

single-img
4 July 2015

download (2)വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് നേരെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രതിഷേധം. തൃശൂര്‍ ടാഗോർ ഹാളിൽ പൊതുപരിപാടിക്കെത്തിയ മന്ത്രിയെ എസ്എഫ്ഐക്കാർ കരിങ്കൊടി കാട്ടി. തുടർന്ന് അൽപസമയം സംഘർഷാവസ്ഥയുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷത്തിനിടെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിഅംഗം കെ സച്ചിനുൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.