പ്രേമം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തവർക്കെതിരെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെൽ അന്വേഷണം തുടങ്ങി

single-img
3 July 2015

imagesമലയാളചിത്രം പ്രേമം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും വ്യാജ സി.ഡി കൈവശം വയ്ക്കുകയും ചെയ്തവർക്കെതിരെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെൽ അന്വേഷണം തുടങ്ങി. മലപ്പുറത്ത്  നടത്തിയ റെയ്‌ഡിൽ എട്ട് പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് പ്രേമം ഉൾപ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സി.ഡികൾ പിടികൂടി. തിരുവനന്തപുരം ബീമാപള്ളി മേഖലയിൽ പ്രേമം സിനിമയുടെ വ്യാജ സി.ഡികൾ വില്പന നടത്തിയ മൂന്ന് കടകൾക്കെതിരെ കേസെടുത്തു.