തെലുങ്കാന മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ അഞ്ചു കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് ബസു വാങ്ങി

single-img
3 July 2015

teluഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് യാത്ര ചെയ്യാന്‍ അഞ്ചു കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് ബസു വാങ്ങി. ഇനിമുതല്‍ സംസ്ഥാനത്തിനകത്ത് ഈ മെര്‍സിഡസ് ബെന്‍സിന്റെ ബസിലായിരിക്കും മുഖ്യമന്ത്രി യാത്ര ചെയ്യുക. ഇത് ആഡംബര ബസല്ലെന്നും സാധാരണക്കാരുടെ പ്രിയവാഹനമായ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം.

ആകെ 12 സീറ്റുകള്‍ മാത്രമുള്ള ബസില്‍ ഒരു കിടക്ക പോലുമില്ല. മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോഴും ഉദ്യോഗസ്ഥരോടൊത്ത് മീറ്റിംഗുകള്‍ നടത്താന്‍ വേണ്ടിയാണ് ഇത്തരമൊരു സംവിധാനം.
എന്നാല്‍ മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം ബസിലെ കിടപ്പുമുറി വര്‍ക് ഏരിയയാക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിനായി ബസിനുള്ളില്‍കൂടി കോണി സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മരം വെച്ചുപിടിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് നാളെ ചന്ദ്രശേഖരറാവു ഈ ‘സാധാരണ’ ബസിലാണ് എത്തുക. ചണ്ഡിഗഡില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് ബസ് ഹൈദരാബാദിലെത്തിയത്. തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനായിരിക്കും ബസിന്റെ ചുമതല.