ഗുജറാത്ത് കലാപം തങ്ങളുടെ വീഴ്ചയാണെന്ന് വാജ്പേയ് പറഞ്ഞതായി മുന്‍ റോ മേധാവിയുടെ വെളിപ്പെടുത്തല്‍

single-img
3 July 2015

INDIA-POLITICS-OPPOSITION-PRESIDENTന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപം തങ്ങളുടെ വീഴ്ചയാണെന്ന് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് പറഞ്ഞതായി മുന്‍ റോ മേധാവി എ.എസ് ദുലത്തിന്‍െറ വെളിപ്പെടുത്തല്‍. കലാപത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിലാണ് വാജ്പേയ് ഇക്കാര്യം പറഞ്ഞത്. മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ ദുലത്ത് ഇക്കാര്യം വ്യക്തമാക്കിയത്.ഈ വീഴ്ചയാണ് 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം പരാജയപ്പെടാന്‍ മുഖ്യ കാരണമായത്.

ഗുജറാത്ത് കലാപത്തില്‍ വാജ്പേയിക്ക് അതൃപ്തി ഉണ്ടായിരുന്നു.  ഗുജറാത്ത് കലാപകാലത്ത് ഗുജറാത്ത് ഭരിച്ചിരുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരായിരുന്നു. ഗോദ്രാനന്തര കലാപത്തില്‍ വാജ്‌പേയി ഏറെ ദു:ഖിതനായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് അത് പ്രകടമായിരുന്നു, കണ്ണുകളില്‍ അത് നിഴലിച്ചുകാണാമായിരുന്നുവെന്നും ദൗലത്ത് പറയുന്നു. ‘കശ്മീര്‍: ദി വാജ്‌പേയി ഇയേഴ്‌സ്’ എന്ന പേരില്‍ ദൗലത്ത് എഴുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങും.

1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുല്ല തന്നോട് ആക്രോശിച്ച് സംസാരിച്ചതായും ദുലത്ത് പറഞ്ഞു. ബന്ദിയാക്കപ്പെട്ട 115 വിമാന യാത്രക്കാരെ മോചിപ്പിക്കുന്നതിനായി മൂന്ന് തീവ്രവാദികളെ വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരെയായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ രോഷപ്രകടനം. തീവ്രവാദികളെ വിട്ടുകൊടുക്കാനുള്ള കേന്ദ്ര തീരുമാനത്തോട് ഫറൂഖ് വിയോജിച്ചിരുന്നു.

2000വരെ റോയുടെ വിദേശ ചാര വിഭാഗത്തിന്‍െറ തലവനായിരുന്ന ദുലത്തിനെ പിന്നീട് കശ്മീര്‍ വിഷയത്തില്‍ വാജ്പേയിയുടെ പ്രത്യേക ഉപദേശകനായി ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചിരുന്നു.