പറവൂര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്; അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടറെ ചുമതലയില്‍ നിന്ന് ഒഴിവാക്കി

single-img
3 July 2015

rape3_090414065317_090414080644കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്. ഇതേതുടര്‍ന്ന് അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ അയൂബ് ഖാനെ കേസിന്‍െറ ചുമതലയില്‍ നിന്ന് ഒഴിവാക്കി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും പ്രതി ചേര്‍ക്കാതിരിക്കാനും വേണ്ടി അയൂബ് ഖാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. പ്രതികളില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുന്നതിന്‍െറയും ഇടനിലക്കാരുമായി സംസാരിക്കുന്നതിന്‍െറയും ഫോണ്‍സംഭാഷണങ്ങളും ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചു.
ഒന്നേകാല്‍ കോടി രൂപ പ്രതിയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുന്നതിന്‍െറ രേഖകളാണ് ക്രൈംബ്രാഞ്ചിന്‍െറ പക്കലുള്ളത്. ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് കേസിലെ പ്രതികള്‍ തന്നെയായിരുന്നു. അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ക്രൈംബ്രാഞ്ച് ഇയാളെ രഹസ്യമായി നീരീക്ഷിക്കുകയും ഫോണ്‍സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയുമായിരുന്നു.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പറവൂര്‍ പെണ്‍വാണിഭകേസ്. അച്ഛന്‍ ഇടനിലക്കാരനായി നിന്നുകൊണ്ട് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചുവെന്നായിരുന്നു കേസ്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയാണ്.