വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും ഏല്‍പ്പിച്ചുകൊണ്ട് വെള്ളിയാഴ്ച അദാനി പോര്‍ട്‌സിന് കത്ത് നല്‍കും- മന്ത്രി കെ.ബാബു

single-img
3 July 2015

vizhinjam-525തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും ഏല്‍പ്പിച്ചുകൊണ്ട് വെള്ളിയാഴ്ച തന്നെ അദാനി പോര്‍ട്‌സിന് കത്ത് നല്‍കുമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. നവംബര്‍ ഒന്നിന് നിര്‍മ്മാണോദ്ഘാടനത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വ്യാഴാഴ്ചവരെ ബാധകമായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള നടപടികള്‍ ഇതുവരെ മരവിപ്പിച്ചത്.

ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് നല്‍കിയാല്‍ അദാനി പോര്‍ട്‌സിന്റെ സംഘം തലസ്ഥാനത്ത് എത്തി പദ്ധതി ഏറ്റെടുക്കുന്നതിന്റെ തീരുമാനം അറിയിക്കും. പിന്നീട് കരാര്‍ ഒപ്പുവെയ്ക്കാന്‍ അദാനി ഗ്രൂപ്പിന്റെ മേധാവി ഗൗതം അദാനി തന്നെ തലസ്ഥാനത്ത് എത്തുമെന്നും അറിയുന്നു.

കരാര്‍ നടപടികൾ പൂര്‍ത്തിയായാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആഘോഷപൂര്‍വം പദ്ധതിക്ക് തറക്കല്ലിടാനാണ് സര്‍ക്കാരിന്റെ ശ്രമം.