കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് കണ്ടെത്താതിൽ മനം നൊന്ത് മുപ്പതുകാരി ആത്മഹത്യക്ക് ശ്രമിച്ചു

single-img
2 July 2015

gang-rape_കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് കണ്ടെത്താതിൽ മനം നൊന്ത് മുപ്പതുകാരി കോട്ട്‌വാലി പൊലീസ് സ്റ്റേഷന് മുന്നിൽ  ആത്മഹത്യക്ക് ശ്രമിച്ചു. 16നാണ് അലിപ്പൂർ ഗ്രാമവാസിയായ യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇവരുടെ പേര് വിവരങ്ങൾ വ്യക്തമാക്കി യുവതി നൽകിയ പരാതിയെ തുടർന്ന് കേസെടുത്തിരുന്നെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല.കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയപ്പോൾ  പൊലീസ്  പ്രതികളെ കണ്ടെത്താനായില്ലെന്ന് യുവതി മനസിലാക്കി സ്റ്റേഷന് മുന്നിൽ നിന്ന് വിഷം കുടിക്കുകയായിരുന്നു.