അരുവിക്കരയില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ബി ടീമായി ബിജെപി പ്രവര്‍ത്തിച്ചു: പിണറായി വിജയന്‍

single-img
2 July 2015

download (4)അരുവിക്കരയില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ബി ടീമായി ബിജെപി പ്രവര്‍ത്തിച്ചുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അരുവിക്കര ഉപതെരഞ്ഞടുപ്പ്‌ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച്‌ വീഴ്‌ചകളും കുറവുകളും പരിഹരിക്കാന്‍ ഉടതുമുന്നണി ബാധ്യസ്‌ഥമാണെന്നും മുന്നണിക്ക് ഏതെങ്കിലും വിധത്തില്‍ വീഴ്ച സംഭവിച്ചുവെങ്കില്‍ അത് തിരുത്തുകതന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

 
കുടുംബയോഗങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ ബിജെപിക്കായി വോട്ട് പിടിച്ചു. ആര്‍എസ്എസ് പ്രീണനമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. ബിജെപി കൊണ്ടുപോയത് യുഡിഎഫിന്റെയും രാജഗോപാലിന് അനുകൂലമായ സഹതാപത്തിന്റെയും വോട്ടും ആനുകൂല്യവുമാണ്. അതാകട്ടെ ഇത്തരം പ്രത്യേക ഘട്ടങ്ങളില്‍ മാത്രം സംഭവിക്കുന്നതും പിന്നീട് ഇല്ലാതാകുന്നതുമാണ്.

 
മതരനിരപേക്ഷതയോടൊപ്പവും ഇടതുപക്ഷത്തും നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍നിന്ന്‌ വര്‍ഗീയതയിലേക്ക്‌ റിക്രൂട്ട്‌മെന്‍റ്‌ നടത്താന്‍ ഇറങ്ങിയ ചില ശക്‌തികളുണ്ട്‌. അത്‌ കേരളത്തിന്‍റെ മതനിരപേക്ഷ മനസ്സിനെ തകര്‍ക്കാനുള്ള നീക്കമാണ്‌. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ പേരുകൂടി അതില്‍ വലിച്ചിഴയ്‌ക്കുന്നു എന്നതും തിരിച്ചറിയണം എന്നും പിണറായി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.