കേന്ദ്ര മന്ത്രിക്ക് വേണ്ടി മൂന്ന് പേരെ വിമാനത്തിൽ നിന്നും ഇറക്കിവിട്ട സംഭവം: പ്രധാനമന്ത്രി വിശദീകരണം തേടി

single-img
2 July 2015

download (1)കേന്ദ്ര മന്ത്രി കിരൺ റിജിജുവിനായി മൂന്ന് പേരെ വിമാനത്തിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടി. സംഭവത്തിൽ സിവിൽ വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും വിശദീകരണം നൽകണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം മന്ത്രിക്ക് വേണ്ടി മൂന്ന് പേരെ ഇറക്കിവിട്ടെന്ന ആരോപണം തെറ്റാണെന്ന് വ്യോമസേന റിപ്പോർട്ടിൽ പറഞ്ഞു.