മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുകൊല്ലേണ്ടവർ കെ.കെ ലതിക എം.എല്‍.എ ഫെയ്ബുക്കില്‍

single-img
2 July 2015

21647_705164മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുകൊല്ലേണ്ടവരെന്ന് കെ.കെ ലതിക എം.എല്‍.എ ഫെയ്ബുക്കില്‍ .’നികേഷ് കുമാറിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചു. ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ പോയ എന്റെ ഭര്‍ത്താവും ഞാനും ചായ കുടിക്കാന്‍ പോയത് വിവാദമാക്കിയ മുസ്ലിം മത മൗലികവാദ ചാനല്‍ മീഡിയ വണ്ണിനെ ഞങ്ങളാരും ആക്രമിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയെന്നത് കാടത്തമാണ് (അവരില്‍ ചിലര്‍ തല്ല് കൊള്ളേണ്ടെവര്‍ ആണെങ്കിലും).’ ഇങ്ങനെ ആണ്  എം.എല്‍.എയുടെ പോസ്റ്റ്.