ഹേമമാലിനിക്ക് വാഹനാപകടത്തില്‍ പരുക്ക്
2 July 2015
മുന്‍ ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്ക് വാഹനാപകടത്തില്‍ പരുക്ക്. അപകടത്തിൽ അഞ്ച് വയസുകാരിയായ പെൺകുട്ടി മരിച്ചു.ജയ്പുരിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഹേമമാലിനയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഹേമമാലിനിയുടെ കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ഹേമമാലിനി സഞ്ചരിച്ച ബെന്‍സ് കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. ഹേമമാലിനിയുടെ കണ്ണിന് മുകളിലും കാലിനുമേറ്റപരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ സഹായവും നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചു.