വനിതാ ഡോക്‌ടറുടെ ഓവര്‍ കോട്ടിന്റെ കോളര്‍ ശരിയാക്കിയ ജമ്മു- കശ്‌മീര്‍ ആരോഗ്യമന്ത്രി വിവാദത്തില്‍

single-img
2 July 2015

bjp-minister_doctor_759വനിതാ ഡോക്‌ടറുടെ ഓവര്‍ കോട്ടിന്റെ കോളര്‍ ശരിയാക്കിയ ജമ്മു- കശ്‌മീര്‍ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിങ്‌ വിവാദത്തില്‍ .  അമര്‍നാഥ്‌ തീര്‍ഥാടകര്‍ക്കു ചികില്‍സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രി സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കുമ്പോഴായിരുന്നു സംഭവം. ഡോക്‌ടറുടെ കോളര്‍ നേരയല്ലെന്നു പറഞ്ഞ മന്ത്രി തന്നെ സഹായം ചെയ്യുകയായിരുന്നു. അതേസമയം ചൗധരിയുടെ നടപടിക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി.