രണ്ടുപേരെ തോളിലേറ്റിയ മോഹന്‍ലാലിന്റെ പുഷ്അപ്പിന് മറുപടിയായി മുന്നുപേരെ തോളിലേറ്റി സോഷ്യല്‍ മീഡിയ പുഷ്അപ്പ്

single-img
2 July 2015

11659251_805302619587303_7426980506457924811_n
സിക്‌സ് പാക്കും എയിറ്റ് പാക്കും ഇല്ലായെ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ ചെയ്ത പുഷ്അപ്പ് വെല്ലുവിളി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സ്വന്തം മകന്‍ അടക്കം രണ്ടു പേരെ തോളിലേറ്റിയാണ് മോഹന്‍ലാല്‍ പുഷ്അപ്പ് ചെയ്തതെങ്കില്‍ നാല്‌പേരെ എതോളിലേറ്റി പുഷ് അപ്പ് എടുത്താണ് സോഷ്യല്‍ മീഡിയ മോഹന്‍ലാലിന്റെ വെല്ലുവളി ഏറ്റെടുത്തിരിക്കുന്നത്.

മകന്‍ പ്രണവ് മോഹന്‍ലാലിനും ബന്ധുവായ മോഹനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഈ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തിരുന്നു.

കൂട്ടത്തില്‍ മമ്മൂട്ടി ആരാധകരുടെ മറുപടിയും വന്നിട്ടുണ്ട്. തൊമ്മനും മക്കളും എന്ന സിനിമയില്‍ മമ്മൂട്ടി ലാലിനേയും രാജന്‍ പി ദേവിനേയും തോളിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി ആരാധകര്‍ ഉപയോഗിക്കുന്നത്.

11214071_10204577370543212_5799706860120199665_n