പ്രണവിനെയും മറ്റൊരാളേയും തോളിലേറ്റി മോഹന്‍ലാലിന്റെ പുഷ്അപ്

2 July 2015
മലയാളത്തിന്റെ സ്വന്തം ലാലേട്ടന് സിക്സ് പാക്കും എയിറ്റ് പാക്കും വേണ്ട. എല്ലാ പാക്കുകളെയും കടത്തിവെട്ടിയുള്ള ചിത്രവുമായാണ് ലാലേട്ടന് ഫേസ്ബുക്കില്‍ എത്തിയത്. സ്വന്തം മകന് അടക്കം രണ്ടു പേരെ തോളിലേറ്റുന്നതിന്റെ ചിത്രമാണ് മലയാളത്തിന്റെ ഈ പ്രിയതാരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മകന് പ്രണവ് മോഹന്‍ലാലിനും ബന്ധുവായ മോഹനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഈ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തിരിക്കുകയാണ്.