സിഗ്നല്‍ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതുമായി ബന്ധപ്പെട്ട്‌ ചില ട്രെയിനുകള്‍ റദ്ദാക്കി

single-img
1 July 2015

download (4)ഇറ്റാര്‍സി ജംഗ്‌ഷന്‍ സേ്‌റ്റഷനിലെ സിഗ്നല്‍ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതുമായി ബന്ധപ്പെട്ട്‌  ട്രെയിനുകള്‍ റദ്ദാക്കി. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 2.10-ന്‌ കന്യാകുമാരിയില്‍ നിന്ന്‌ പുറപ്പെടേണ്ട ജമ്മുതാവി എക്‌സ്പ്രസ്‌(16317), എറണാകുളത്ത്‌ നിന്നു ശനിയാഴ്‌ച രാത്രി ഏഴിനു പുറപ്പെടേണ്ട നിസാമുദ്ദീന്‍ എക്‌സ്പ്രസ്‌(12645), തിരുവനന്തപുരത്തു നിന്നു ശനിയാഴ്‌ച വൈകിട്ട്‌ 6.15-ന്‌ ഇന്‍ഡോറിലേക്കു പുറപ്പെടേണ്ട അഹല്യാനഗരി എക്‌സ്പ്രസ്‌ എന്നിവയാണ്‌ റദ്ദാക്കിയത്‌.