സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ കുറവുണ്ടായെന്ന് ധനമന്ത്രി കെ.എം.മാണി

single-img
1 July 2015

downloadസംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ കുറവുണ്ടായെന്ന് ധനമന്ത്രി കെ.എം.മാണി .ഏപ്രിൽ, മേയ് മാസങ്ങളിലായി 4938 കോടി രൂപയാണ് പിരിച്ചെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, 4419 കോടി മാത്രമെ പിരിച്ചെടുക്കാനായുള്ളൂ എന്ന് മന്ത്രി പറഞ്ഞു.

 
നികുതി വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. റബ്ബറിന്റെ വിലയിടിവും ഉൽപദാനം കുറഞ്ഞതും കാരണം നികുതി വരുമാനത്തിൽ 44ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം, രണ്ടു മാസം കൊണ്ട് പിരിച്ചെടുക്കേണ്ട നികുതി വരുമാനത്തിന്റെ 89 ശതമാനവും പിരിച്ചെടുക്കാനായി എന്നും മാണി നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു.