അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയത് ഒറ്റപ്പെട്ട വിജയം: കോടിയേരി ബാലകൃഷ്ണൻ

single-img
1 July 2015

download (2)അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയത് ഒറ്റപ്പെട്ട വിജയമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . സഹതാപതരംഗത്തിലൂടെ നേടിയ താൽകാലിക വിജയം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുതെര‌ഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ച മണ്ഡലം അവർ നിലനിർത്തി. അതിലെന്ത് പുതുമായുണുള്ളത്.

കോൺഗ്രസുകാർക്ക് ജയിക്കണമെങ്കിൽ ആരെങ്കിലും മരിക്കണം. സഹതാപ തരംഗം ഉണ്ടാക്കിയ താത്കാലിക ജയമാണ് അരുവിക്കരയിലേത്. അടിയന്തരാവസ്ഥയുടെ നാൽപതാം വാർഷികത്തോട് അനുബന്ധിച്ച് എസ്.എഫ്‌.ഐ സംഘടിപ്പിച്ച പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.