ജെഡിയുവിനെയും ആര്‍എസ്പിയെയും ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ മുന്നണി നേതൃത്വം സ്വീകരിക്കണം- സി. ദിവാകരന്‍

single-img
1 July 2015

220px-C_Divakaran_DSC_0574തിരുവനന്തപുരം: ജെഡിയുവിനെയും ആര്‍എസ്പിയെയും ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ മുന്നണി നേതൃത്വം സ്വീകരിക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. ഇവര്‍ക്കൊപ്പം മറ്റു പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അരുവിക്കരയിലേത് എല്‍ഡിഎഫിന്റെ തോല്‍വിയാണ്. ഈ തോല്‍വിയില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്. ഇടതുപക്ഷം സമരശൈലിയും പ്രവര്‍ത്തനശൈലിയും മാറ്റം വരുത്താന്‍ തയ്യാറാകണം. യുവാക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടി വേണം. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നും ദിവാകരന്‍ പറഞ്ഞു.

അതേസമയം ആര്‍എസ്പി ഉള്‍പ്പടെയുള്ള കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന സി ദിവാകരന്റെ ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നു എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിലേക്കു പോകാന്‍ ആര്‍എസ്പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.