ബലാത്സംഗ കേസുകളില്‍ കോടതി മാധ്യസ്ഥം നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി

single-img
1 July 2015

India Supreme Courtന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ കോടതി മാധ്യസ്ഥം നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. ഇത്തരം കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കുന്നത് തെറ്റാണ്. ബലാത്സംഗ കേസിലെ പ്രതിയോട് മൃദു സമീപനമെടുക്കുന്നത് സ്ത്രീകളുടെ അന്തസിനെ മാനിക്കുന്നതിന് എതിരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

തമിഴ്നാട്ടില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് പ്രതിയെ വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈകോടതി നിര്‍ദേശത്തിനെതിരെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. കേസിലെ പ്രതിയോട് മൃദു സമീപനം പുലര്‍ത്തി, ഇരയെ സന്ദര്‍ശിച്ച് ഒത്തുതീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത് തെറ്റാണ്. ഇത്തരം കേസുകളില്‍ കോടതിക്ക് പുറത്തുവെച്ചുള്ള ഒത്തുതീര്‍പ്പിന് ജഡ്ജിമാര്‍ നിര്‍ദേശം നല്‍കരുതെന്നും സുപ്രീംകോടതി അറിയിച്ചു.

ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച മദ്രാസ് ഹൈകോടതി, ഇരയെ സന്ദര്‍ശിച്ച് അവരുടെ സമ്മതം വാങ്ങി വിവാഹം കഴിക്കാമെന്ന് നിര്‍ദേശിച്ചത് വിവാദമായിരുന്നു. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.