ശീതള പാനീയങ്ങൾ കാരണം ലോകത്ത് പ്രതിവർഷം 1,84,000 പേർ മരിക്കുന്നു

single-img
1 July 2015

soft-drinksശീതള പാനീയങ്ങൾ കുടിക്കുന്നത് കാരണം ലോകത്ത് വർഷം തോറും 1,84,000 പേർ മരിക്കുന്നതായി കണക്കുകൾ. ഇത്തരം പാനീയങ്ങൾ കുടിക്കുന്നതിലൂടെ കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് പലരും അടിമകളാകുന്നു. ലോക വിപണിയിൽ കൃത്രിമ പാനീയങ്ങൾ സ്ഥിരം കുടിക്കുന്നവരുടെ  എണ്ണം കുത്തനെ കൂടിയത് കാരണം കാൻസർ ബാധ എറ്റു തന്നെയാണ് മരണപ്പെടുന്നതെന്ന് അമേരിക്കയിൽ നിന്നുള്ള സർക്കുലേഷൻ ജേർണൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു

ബോസ്റ്റണിലെ തഫ്റ്റ് സര്‍വകലാശാലയിലെ ഡാരിഷ് മൊസാഫറിയാനാണ് ശീതള പാനീയങ്ങളെ കുറിച്ച് പഠനം നടത്തിയത്. 51 രാജ്യങ്ങളിലെ 6,11,971 വ്യക്തികൾക്കിടയിൽ നടത്തിയ പഠനങ്ങളിലൂടെയാണ് ഇത്തരമൊരു റിപ്പോർട്ടുണ്ടാക്കിയത്.

മാത്രമല്ല, ഉപയോഗിക്കുന്ന കൃത്രിമ മധുരത്തിന്റെ അളവ് കൂടി പ്രമേഹം ബാധിച്ച് മരിക്കുന്നവരും ഒട്ടനവധിയാണ്. 2010 ല്‍ കൃത്രിമ ശീതളപാനീയങ്ങൾ കുടിച്ച് പ്രമേഹംപിടിപ്പെട്ട് 133,000 പേർ മരിച്ചെന്നാണ് കണക്ക്. എന്നാൽ, ഇതേവർഷം ഹൃദയസംബന്ധമായ അസുഖം പിടിപ്പെട്ട് മരിച്ചത് 45,000 പേരാണ്.

എല്ലത്തിനും കാരണം ശീതള പാനീയത്തിന്റെ അമിതമായ ഉപയോഗം തന്നെ. ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന മായങ്ങളാണ് മിക്ക പാനീയങ്ങളിലും അടങ്ങിയിരിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.