പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി

single-img
1 July 2015

kerala-high-courtകൊച്ചി: സംസ്ഥാനത്ത് സ്കൂള്‍ തുറന്ന് മാസം കഴിഞ്ഞിട്ടും സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. പാഠപുസ്തക അച്ചടി വൈകുന്നത് ഗൗരവതരമാണ്. മിക്ക സ്കൂളുകളിലെ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടില്ല. പാഠപുസ്തകങ്ങള്‍ വൈകുന്നത് ഒരു തരത്തിലും നീതികരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേസ് ഇന്ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പഅറിയിച്ചു. പാഠപുസ്തക അച്ചടി വൈകുന്നത് ചൂണ്ടിക്കാട്ടി ചങ്ങനാശേരി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. അച്ചടി വൈകുന്നതില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെയെടുത്ത നടപടി ക്രമങ്ങള്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.