മാഗി നൂഡിൽസിന് പിന്നാലെ ടോപ്‌ റേമനും ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചു

single-img
1 July 2015

ramennnമാഗി നൂഡിൽസിന് പിന്നാലെ മറ്റൊരു മുൻനിര  ബ്രാൻഡ്‌ ആയ  ടോപ്‌ റേമനും ഇന്ത്യൻ വിപണിയിൽ നിന്നും നിരോധിച്ചു. ജപ്പാൻ കമ്പനിയായ ഇന്ടോനിസിന്റെ ഉല്പന്നമായ ടോപ്‌ റേമൻ വിപണിയിൽ നിന്നും പിൻവലിക്കാനുള്ള നിർദേശം നൽകി കഴിഞ്ഞു.  അമിതമായ അളവിൽ ലെഡിന്റെ അംശം ഇതിൽ കണ്ടെത്തിയിരുന്നു. ഫുഡ്‌ സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ഉല്പന്നം വിപണിയിൽ നിന്നും പിൻവലിച്ചതായി ഇന്ഡോസ് കമ്പനി തന്നെ നേരിട്ട് അറിയിച്ചു.ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയതിനാലും പിഴവ് പരിഹരിക്കാൻ കഴിയാത്തതിനാലുമാണ് വിപണിയിൽ നിന്നും പിന്മാറുന്നത് എന്ന് കമ്പനി അറിയിച്ചു.

ടോപ്‌ റേമൻ കൂടി വിപണിയിൽ നിന്നും പിൻവാങ്ങിയതോടെ ഇന്ത്യൻ ഭക്ഷ്യ രംഗത്ത് നൂഡിൽസിന്റെ സാധ്യതകൾ മായുകയാണ്.അനുവദനീയമായതിലും അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാഗിയുടെ ഒമ്പതിനത്തില്‍പ്പെട്ട നൂഡില്‍സുകള്‍ക്ക് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു.