മാഗി നൂഡില്‍സ് കയറ്റുമതി ചെയ്യാന്‍ ബോംബെ ഹൈക്കോടതി നെസ്ലെയ്ക്ക് അനുമതി നല്‍കി

single-img
1 July 2015

maggieമുംബൈ: ഇന്ത്യയില്‍ നിരോധിച്ച മാഗി നൂഡില്‍സ് കയറ്റുമതി ചെയ്യാന്‍ കോടതി നെസ്ലെയ്ക്ക് അനുമതി നല്‍കി. ബോംബെ ഹൈക്കോടതിയാണ് കമ്പനിയുടെ അപേക്ഷ പരിഗണിച്ചത്. നെസ്ലെയ്ക്ക് അവരുടെ ഉത്പന്നം സുരക്ഷിതമാണെന്ന് മറ്റു രാജ്യങ്ങളില്‍ തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ കയറ്റുമതിയെ എതിര്‍ക്കില്ലെന്ന് ഫുഡ് റെഗുലേറ്റര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ, ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മാഗി കയറ്റുമതി ചെയ്യാമെന്നത് കമ്പനിക്ക് ആശ്വാസമായിരിക്കുകയാണ്.

അതേസമയം, ഇന്ത്യയില്‍ ഇത്രയും വിവാദമുണ്ടായതിനാല്‍ മറ്റു രാജ്യങ്ങളില്‍ ഇന്ത്യയിലെ മാഗി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. നേരത്തെ ബഹറെയ്ന്‍ ഇന്ത്യയില്‍ നിന്നുള്ള മാഗി ഇറക്കുമതി താത്കാലിമായി നിരോധിച്ചിരുന്നു. മാഗിയില്‍ ലെഡ്, മോണാസോഡിയം ഗ്ലൂട്ടാമേറ്റ് എന്നവ അനുവദനീയമായതിലും കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ച് മുതല്‍ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ ഷോപ്പുകളില്‍ നിന്നും അവ കമ്പനി പിന്‍വലിക്കുകയും ചെയ്തു.