പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കേരള കോണ്‍ഗ്രസ്-ബിയുടെ ഹര്‍ത്താല്‍

single-img
1 July 2015

18tkbഅരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (ബി) നേതാവായ കെബി ഗണേഷ്‌കുമാറിന്റെ വീടിനു നേരേ ഉണ്ടായ കല്ലേറിൽ പ്രതിഷേധിച്ച് പത്തനാപുരം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്-ബി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്.

രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെയാണ്. ഉപതെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണു കല്ലേറുണ്ടായത്. ആര്‍ ബാലകൃഷ്‌ണപിള്ളയുടെ കോലം കത്തിച്ചിരുന്നു.