ഇന്തൊനീഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര് മരിച്ചു
30 June 2015
ഇന്തൊനീഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര് മരിച്ചു. സുമാത്ര ദ്വീപിലെ മെഡാന് നഗരത്തിലാണ് ഹെര്‍ക്കുലീസ് സി 130 മിലിട്ടറി വിമാനം തകര്‍ന്നുവീണത്. നഗരത്തിലെ ജനവാസകേന്ദ്രത്തിലെ വീടുകള്‍ക്ക് മുകളിലാണ് വിമാനം നിലംപതിച്ചത്. വിമാനത്തിലുണ്ടായിരുന്ന 113 പേരും മരിച്ചെന്ന് സൈനികവക്താവ് അറിയിച്ചു.