മലയാള സിനിമയില്‍ ചരിത്രമെഴുതിയ ‘ക്ലാസ്‌മേറ്റ്‌സി’ലെ ആ പഴയ ക്ലാസ്‌മേറ്റ്‌സ് വീണ്ടും ഒന്നിച്ചു

single-img
29 June 2015

11012833_498170970336588_8831019894188919094_n - Copyമലയാള സിനിമയില്‍ ട്രെന്റ് സെറ്ററായ ‘ക്ലാസ്‌മേറ്റ്‌സ്’ സിനിമയിലെ ആ പഴയ ക്ലാസ്‌മേറ്റ്‌സ് വീണ്ടും ഒന്നിച്ചു. താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങിലായിരുന്നു ക്ലാസ്‌മേറ്റ്‌സിലെ താരങ്ങളുടെ ഈ ഈ അപൂര്‍വ്വ ഒത്തു ചേരല്‍.

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006 ല്‍ പുറത്തിറങ്ങിയ, മലയാളത്തിലെ ഏറ്റവും മികച്ച കാമ്പസ് ചിത്രമെന്നറിയപ്പെടുന്ന ക്ലാസ്‌മേറ്റ്‌സിലെ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍ എന്നിവരാണ് വീണ്ടും ഒന്നിച്ചത്. നടന്‍ ജയസൂര്യയാണ് നാലുപേരും ഒരുമിച്ചുള്ള ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സെല്‍ഫിയായ ചിത്രം പകര്‍ത്തിയതും ജയസൂര്യ തന്നെ.

ഇതില്‍ പ്രിഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണിയില്‍ ഒന്നിക്കുന്നുണ്ട്.