ഇനി വൈദ്യുതിമുടക്കം ബോര്‍ഡിന്റെ 1912 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് ഏതുസമയത്തും വിളിച്ച് പരാതിപ്പെടാം

single-img
28 June 2015

New-electricity_failier-1001തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും സംഭവിച്ച വൈദ്യുത തകരാറുകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബോർഡ്. ഇതിനിടെ 8260 പോസ്റ്റുകള്‍ തകര്‍ന്നതായി വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഏതാണ്ട് 150 കിലോമീറ്റര്‍ ദൂരത്തില്‍ വിന്യസിക്കേണ്ട പോസ്റ്റുകളാണ് ഒരാഴ്ചയായി വീണത്. 72 ട്രാന്‍സ്‌ഫോര്‍മറുകള്‍ കേടായി. ഏതാണ്ട് 1200 കിലോമീറ്റര്‍ എച്ച്.ടി,എല്‍.ടി ലൈനും കേടായി. കഴിഞ്ഞ ദിവസങ്ങളിൽ ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കൂടാതെ വൈദ്യുതിമുടക്കം അറിയിക്കാനായി ബോര്‍ഡിന്റെ 1912 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് ഏതുസമയത്തും വിളിക്കാം. പരാതി അറിയിക്കാനായുള്ള ഫോണ്‍വിളിയുടെ ബാഹുല്യം മൂലം സെക്ഷന്‍ ഓഫീസുകളിലേക്ക് വിളിച്ചാല്‍ കിട്ടിയെന്നിരിക്കില്ല.

ആ പ്രശ്‌നം പരിഹരിക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കാള്‍ സെന്റര്‍ തുടങ്ങിയത്. വിളിക്കുന്നവരില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പരുള്ളവര്‍ അത് ഡയല്‍ ചെയ്യണം. അല്ലാത്തവര്‍ക്ക് ‘9’ ഡയല്‍ചെയ്ത് വിവരം പറയാം.  കമ്പി പൊട്ടിവീണതായി കണ്ടാലും ഈ നമ്പരില്‍ അറിയിക്കാം.