അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

single-img
27 June 2015

imagesസംസ്‌ഥാനത്ത്‌ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത്‌ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. തീരപ്രദേശങ്ങളില്‍ ശക്‌തമായ കാറ്റിന്‌ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നല്‍കി.