ഗുജറാത്തില്‍ കനത്തമഴ:മരണം 81 ആയി

single-img
27 June 2015

gujarat-rain-l1ഗുജറാത്തില്‍ കനത്തമഴയെത്തുടര്‍ന്നുള്ള മരണം 81 ആയി. സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളും വെള്ളത്തിനടിയിലാണ്.കഴിഞ്ഞ 48 മണിക്കൂറിനിടെ  33 പേര്‍ മരിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു. തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായതാണ് കനത്ത മഴയ്ക്ക് കാരണം. വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷംരൂപ സഹായധനം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.