വി.എസ് കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തല മുതിർന്ന നേതാവാണെന്ന് പിണറായി വിജയൻ

single-img
25 June 2015

downloadപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഇന്ത്യയിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തല മുതിർന്ന നേതാവാണെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. വി.എസിനെതിരെ യു.ഡി.എഫ് നേതാക്കൾ ഉയർത്തുന്ന വിമർശനങ്ങൾ അവരുടെ നിരാശയിൽ നിന്നുണ്ടായതാണെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തന്നെ കാണണമെന്ന് യു.ഡി.എഫ് നേതാക്കൾക്ക് നിർബന്ധമുണ്ടെന്ന് മനസിലായി. അതിന് അവരോട് നന്ദിയുണ്ട്. പക്ഷേ,​ താൻ മറ്റു ചില ജോലികളിലാണെന്നും പിണറായി പറഞ്ഞു.എൽ.ഡി.എഫ് വോട്ടുകൾ ബി.ജെ.പിയ്ക്ക് മറിയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു.