സൗദി അറേബ്യയില്‍ യുവതിയെ പ്രണയം പ്രകടിപ്പിച്ച് പീഡിപ്പിച്ച ശേഷം പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തിയ സൗദി യുവാവിന് ആറു വര്‍ഷം തടവും 150 ചാട്ടയടിയും ശിക്ഷ

single-img
25 June 2015

saudi_arabia_lashing_460

പ്രണയം പ്രകടിപ്പിച്ച് പീഡിപ്പിച്ച ശേഷം പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ലൈംഗിക ബന്ധത്തിന് യുവതിയെ നിരന്തരം ശല്യം ചെയ്ത സൗദി യുവാവിന് ആറു വര്‍ഷം തടവും 150 ചാട്ടയടിയും ശിക്ഷ. പേര് പുറത്തുവിട്ടിട്ടില്ലാത്ത യുവാവിന് നേരത്തേ സൗദിയിലെ തായ്ഫിലെ ഒരു കീഴ്‌ക്കോടതി വിധിച്ച ശിക്ഷ പിന്നീട് മെക്കയിലെ കോടതി ശരിവെയ്ക്കുകയായിരുന്നു.

പ്രണയം പ്രകടിപ്പിച്ച് പെണ്‍കുട്ടിയെ തന്റെ വാഹനത്തില്‍ കയറ്റി തായിഫിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനു ശേഷം ഈ രംഗങ്ങള്‍ പെണ്‍കുട്ടിയുടെ തന്നെ മൊബൈലില്‍ പകര്‍ത്തുകയും വീണ്ടും ഒരു വര്‍ഷത്തിന് ശേഷം തനിക്ക് വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് മൊബൈഎലുമായി പോകുകയുമായിരുന്നു.

യുവാവ് വീണ്ടും നിരന്തരം ശല്യം ചെയ്‌തെങ്കിലും പെണ്‍കുട്ടി ആവശ്യം നിരസിച്ചതോടെ യുവാവ് ഈ ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ ഭാവി വരന് അയച്ചു കൊടുത്തു. അക്കാരണത്താല്‍ വിവാഹം മുടങ്ങിയ പെണ്‍കുട്ടി ഹൈയ കമ്മീഷനെ സമീപിക്കുകയും യുവാവിന് എതിരേ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈയയുടെ രഹസ്യസംഘം യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഹൈയാ അംഗങ്ങള്‍ യുവാവിന്റെ പിതാവിനെ സമീപിക്കുകയും മകനെ പെണ്‍കുട്ടിയുടെ ഫോണുമായി ഹാജരാകുവാന്‍ കല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണുമായി എത്തിയ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വീഡിയോകള്‍ നീക്കം ശചയ്തതായി മനസ്സിലായി. തനിക്കെതിരേ പെണ്‍കുട്ടി നടത്തിയ ആരോപണങ്ങളെല്ലാം നിഷേധിച്ച യുവാവ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ സോഫ്റ്റവെയറിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്ത വീഡിയോ ക്ലിപ്പുകള്‍ തിരിച്ചെടുതത്് പരിശോധിച്ച കോടതി ഒരു ബ്ലാക്‌മെയിലിംഗ് കേസില്‍ നല്‍കുന്ന പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു.