പഞ്ചാബില്‍ പതിനേഴുകാരിയെ രണ്ടു സഹോദരങ്ങളടക്കം നാലുപേര്‍ചേര്‍ന്ന് ബലാത്സംഗംചെയ്തു

single-img
24 June 2015

rape-Logo--പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ പതിനേഴുകാരിയെ രണ്ടു സഹോദരങ്ങളടക്കം നാലുപേര്‍ചേര്‍ന്ന് ബലാത്സംഗംചെയ്തു. പെണ്‍കുട്ടിയെ എട്ടുവര്‍ഷംമുമ്പ് ദത്തെടുത്ത ആളുടെ രണ്ടു മക്കളും അവരുടെ സുഹൃത്തുക്കളുംചേര്‍ന്നാണ് പതിനേഴുകാരിയെ ബലാത്സംഗംചെയ്തത് .

വളര്‍ത്തുസഹോദരനായ ദേവീന്ദ്രസിങ്ങിന്റെ വിവാഹച്ചടങ്ങിനിടെ ഇയാളുടെ സുഹൃത്ത് മനുവാണ് ആദ്യം ബലാത്സംഗംചെയ്തതെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ വളര്‍ത്തുസഹോദരന്മാരായ ദേവീന്ദ്ര, ജുഗ്രാജ്, അവരുടെ മറ്റൊരു സുഹൃത്ത് രവീന്ദ്രസിങ് എന്നിവര്‍ചേര്‍ന്ന് വീണ്ടും ബലാത്സംഗംചെയ്യുകയായിരുന്നു.പ്രതികളെല്ലാം ഒളിവിലാണ്.