താൻ നിർമിച്ച ശില്പം മുഖ്യമന്ത്രി കാണാൻ തയ്യാറാകാത്തതിൽ സന്തോഷമേ ഉള്ളു:കാനായി കുഞ്ഞുരാമൻ

single-img
24 June 2015

220px-Kanayi_kunjiramanതാൻ കോട്ടയത്തു നിർമിച്ച ശില്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാണാൻ തയ്യാറാകാത്തതിൽ സന്തോഷമേ ഉള്ളുവെന്നു പ്രശസ്ത ശില്പി കാനായി കുഞ്ഞുരാമൻ. മുഖ്യമന്ത്രി ശില്പം കണ്ട് അത് അശുദ്ധമാക്കാതിരുന്നതിൽ സന്തോഷമുണ്ട്. ശംഖുമുഖത്തുള്ള തന്റെ ശില്പം അശ്ലീലമാണെന്നു പറഞ്ഞ ഉദ്യോഗസ്ഥരെ തിരുത്തിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു. അദ്ദേഹം ഇരുന്ന കസേരയിലാണ് ഉമ്മൻ ചാണ്ടി ഇരിക്കുന്നതെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു എന്നും കാനായി പറഞ്ഞു.