ഇതാ വ്യത്യസ്ഥനാമൊരു കള്ളന്‍; പണവും സ്വര്‍ണ്ണവുമൊന്നും വേണ്ട, ഗുവാംഗ് കുന്‍ഹാന് പ്രിയം അടിവസ്ത്രങ്ങളോട്

single-img
24 June 2015

hgമോഷണത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന ആളുകളുണ്ടോ. ഗുവാംഗ് കുന്‍ഹാന്‍ എന്ന മോഷ്ടാവിനെ ചൂണ്ടിക്കാട്ടി ഉണ്ടേയെന്ന് നിസംശയം പറയാം. ഗുവാംഗ് കുന്‍ഹാന്‍ എന്ന മധ്യവയസ്‌കനാണ് മോഷണത്തിലെ പ്രത്യേകതകൊണ്ട് കള്ളന്മാരില്‍ വ്യത്യസ്ഥനായത്. കക്ഷിക്ക് പ്രിയം പണത്തോടോ ആഭരണത്തോടോ അല്ല. സ്ത്രീകളുടെ അടിവസ്ത്രമാണ് ഗുവാംഗ് കുന്‍ഹാന്‍ ഇഷ്ടം. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് അടിവസ്ത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചുകടത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന അടിവസ്ത്രങ്ങളില്‍ കിടന്നുറങ്ങുകയെന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

വീടുകള്‍ക്ക് പുറത്ത് ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ പതിവായി മോഷ്ടിക്കപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രദേശവാസികള്‍ നിരീക്ഷണം ശക്തമാക്കിയത്. പിന്നീട് ഇതേ സ്ഥലത്ത് മോഷ്ടിക്കാനെത്തിയ ഇയാളെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് അടിവസ്ത്രശേഖരമാണ് കണ്ടെത്തിയത്.