പത്തില്‍ കുറഞ്ഞാലും കുഴപ്പമില്ല; സ്ത്രീധന വിഷയത്തില്‍ കെസിബിസിയും വനിതാ കമ്മീഷന്റെ വഴിയേ

single-img
24 June 2015

goldസ്ത്രീധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ.സി.ബി.സി രംഗത്ത്. സംസ്ഥാന വനിതാ കമ്മീഷന്‍ വിവാഹ ചടങ്ങുകളിലെ ധൂര്‍ത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കെ.സിബിസിയും നിലപാട് വ്യക്തമാക്കിയത്. വിവാഹ ദിവസം പെണ്‍മക്കളെ പൊന്നിട്ട് മൂടരുതെന്ന് കെസിബിസി വ്യക്തമാക്കി.  വനിതാ കമ്മീഷന്‍ പത്തു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ആകാമെന്ന നിര്‍ദ്ദേശമായിരുന്നു മുന്നോട്ടു വച്ചതെങ്കില്‍ കെസിബിസി പറയുന്നത് പത്തിലും കുറഞ്ഞാലും കുഴപ്പമില്ലെന്നാണ്. കെസിബിസിയുടെ നിലപാട്.

കത്തോക്കിലാ സഭയില്‍ ആഡംബര ദേവാലയ നിര്‍മാണത്തിനെതിരെയും കെസിബിസി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ കാര്യത്തിലും സഭ നയം വെളിപ്പെടുത്തിയിരിക്കുന്നത്.

ക്ഷണക്കത്തിന് 25 രൂപവരെ ചിലവാക്കിയാല്‍ മതിയെന്നും വിവാഹ നിശ്ചയത്തിന് ഇരു കുടുംബത്തില്‍നിന്നും 50 കുടുംബങ്ങള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും വിവാഹത്തിന് വരന്റെയും വധുവിന്റെയും ഭാഗത്തു നിന്ന് 250 പേര്‍ മതിയെന്നും വനിതാ കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.