സത്യവാങ്മൂലത്തില്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത; കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുമെന്ന് കോടതി

single-img
24 June 2015

smriti1സത്യവാങ്മൂലത്തില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുമെന്ന് കോടതി. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരന് നിര്‍ദേശം നല്‍കി. മതിയായ തെളിവുകളുണ്ടെങ്കില്‍ കേസെടുക്കാമെന്നും പട്യാലഹൗസ് കോടതി.  ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലേക്ക് നല്‍കിയ നാമനിര്‍ദേശ പത്രികകളില്‍ വ്യത്യസ്ത വിവരങ്ങളാണ് സ്മൃതി ഇറാനി നല്‍കിയിരിക്കുന്നതെന്നും ആരോപണമുണ്ട്.