ആര്‍എസ്എസ് നിര്‍ദേശപ്രകാരം യോഗക്കു പിന്നാലെ രക്ഷാബന്ധനും രാജ്യവ്യാപകമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

single-img
24 June 2015

rakhiday-modiആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം യോഗയ്ക്കു പിന്നാലെ രക്ഷാബന്ധനും രാജ്യവ്യാപകമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രക്ഷാബന്ധന്‍ ഔദ്യോഗികമായി ആഘോഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ നടത്തിപ്പിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെട്ട നാലംഗസമിതിയെ പ്രധാനമന്ത്രി നിയോഗിച്ചു.

സംഘപരിവാര്‍ അജണ്ടകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതെന്ന രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് യോഗയ്ക്കു പിന്നാലെ ദേശീയതയുടെ ഭാഗമായി രക്ഷബന്ധനും ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സാഹോദര്യത്തിന്റെ ആഘോഷമെന്ന് വിളിക്കപ്പെടുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിലൂടെ ഹിന്ദുസംസ്‌ക്കാരം സംരക്ഷിക്കാനും സമ്പന്നമാക്കാനും കഴിയുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ രക്ഷാബന്ധന്‍ ആഘോഷത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന കഴിഞ്ഞ കേന്ദ്രമന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഓഗസ്റ്റ് 29 ന് നടക്കുന്ന ആഘോഷങ്ങള്‍ക്ക് കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും അവരവരുടെ മണ്ഡലങ്ങളില്‍ നേതൃത്വം നല്‍കും. ബാങ്കോക്കില്‍ നടക്കുന്ന ലോക സംസ്‌കൃത സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ 250 സംസ്‌കൃത പണ്ഡിതന്മാരെ പങ്കെടുപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.