ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ കേരള ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മന്ത്രിസഭാ തീരുമാനം

single-img
24 June 2015

Steffi Grafതിരുവനന്തപുരം: മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ കേരള ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മന്ത്രിസഭാ തീരുമാനം. ടൂറിസം സാധ്യതകള്‍ പരിഗണിച്ചാണ് അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയുള്ള താരത്തെ ബ്രാന്‍ഡ് അംബാസിഡറാക്കിയാല്‍ തീരുമാനിച്ചത്.

കേരളത്തിലെ ആയുര്‍വേദ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സമ്മതമാണെന്ന് ജര്‍മന്‍ സ്വദേശിനി  46കാരിയായ സ്‌റ്റെഫി നേരത്തേ അറിയിച്ചിരുന്നു.

മുദ്രപ്പത്രനിയമത്തില്‍ ഭേദഗതി വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇന്നു മുതല്‍ ഇ-സ്റ്റാമ്പിങ് നിലവില്‍ വരും. എന്നാല്‍ അധ്യാപക പാക്കേജ് യോഗത്തില്‍ പരിഗണിച്ചിട്ടില്ല.