കളിത്തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാൻ ശ്രമിച്ച 15 വയസുകാരനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തി

single-img
24 June 2015

selfiപാകിസ്ഥാനിൽ സുഹൃത്തിന്റെ തലയ്ക്ക് കളിത്തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുകയായിരുന്ന 15 വയസുകാരനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ വെടിവച്ച് കൊലപ്പെടുത്തി. ജിയോ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഫര്‍ഹാന്‍ (15), ഫഹദ് (14) എന്നിവരാണ് കുറച്ചു വ്യത്യസ്ത സെല്‍ഫിയെടുക്കാന്‍ ഒരു കളിത്തോക്കുമായി എത്തിയത്.

എന്നാല്‍ തോക്കുചൂണ്ടി നില്‍ക്കുന്ന ഫര്‍ഹാന്‍ മോഷ്ടവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കുക പോലും ചെയ്യാതെ കുട്ടികൾക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഫര്‍ഹാന്‍ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കലുണ്ടായിരുന്ന തോക്ക് കളിത്തോക്കാണെന്ന് ബോധ്യമായത്. സംഭവത്തിന്റെ പശ്ചാത്തത്തില്‍ പൊലീസുകാരെ അറസ്റ്റു ചെയ്തു. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.