ആവശ്യപ്പെട്ട ഗാനം കേള്‍പ്പിച്ചില്ല; യുവാവ് ഡി.ജെയെ വെടിവെച്ചു കൊലപ്പെടുത്തി

single-img
24 June 2015

2532_LuckyOliver-4685135-blog-firing_gunബരേലി: ആവശ്യപ്പെട്ട ഗാനം കേള്‍പ്പിക്കാത്തതില്‍ രോഷാകുലനായ യുവാവ് ഡി.ജെയെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരേലിയിലെ നിശാപാര്‍ട്ടിക്കിടെയാണ് സംഭവം.

തിങ്കളാഴ്ച രാത്രിയാണ് ഡി.ജെ അരുണ്‍ കൊല്ലപ്പെട്ടത്. ബോളിവുഡ് ഗാനമായ ‘തമാന്‍ചെ പെ ഡിസ്‌കോ’ കേള്‍പ്പിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അരുണ്‍ കൂട്ടാക്കിയില്ല. അതിനെത്തുടര്‍ന്നാണ് പ്രതി തോക്കെടുത്ത് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പോലീസ് പിടികൂടി.