കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണം; എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബുധനാഴ്ച കരാര്‍ ഒപ്പുവെയ്ക്കും

single-img
24 June 2015

kannur_map1തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബുധനാഴ്ച കരാര്‍ ഒപ്പുെവയ്ക്കും. 100 കോടിരൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി മുടക്കുക.

ഇക്വിറ്റി ഓഹരിയായാണ് എയര്‍പോര്‍ട്ട് അതോറിറ്റി പണം നിക്ഷേപിക്കുക.താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് മൂന്നിനാണ് കരാര്‍ ഒപ്പുെവയ്ക്കുക.

ഈ വര്‍ഷം ഡിസംബറില്‍ പരീക്ഷണപറക്കലും 2016 മെയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസും കണ്ണൂരില്‍ നടക്കും. 2061 ഏക്കര്‍ ഭൂമിയിലാണ് കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്തിരിക്കുന്നത്.