വിമാനത്താവളങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ സിഐഎസ്‌എഫ്‌ മേധാവി സുരേഷ്‌ സിങ്‌

single-img
23 June 2015

imagesവിമാനത്താവളങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ സിഐഎസ്‌എഫ്‌ മേധാവി സുരേഷ്‌ സിങ്‌. സിഐഎസ്‌എഫ്‌ ഉദ്യോഗസ്‌ഥരോട്‌ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവപ്പുമായി ബന്ധപ്പെട്ട കേസില്‍ സിഐഎസ്‌എഫ്‌ അന്വേഷണ സംഘവുമായി സഹകരിക്കും. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവപ്പുമായി ബന്ധപ്പെട്ടായിരുന്നു സിഐഎസ്‌എഫ്‌ മേധാവിയുടെ പ്രതികരണം.