മഹാരാഷ്ട്രയില്‍ ശക്തമായ മഴ: മലയിടിഞ്ഞും വീടുകള്‍ തകര്‍ന്നും 14 പേര്‍ മരിച്ചു

single-img
23 June 2015

cf4b5555-285a-47ee-b9a9-08235b47ea9bwallpaper1മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ മലയിടിഞ്ഞും വീടുകള്‍ തകര്‍ന്നും 14 പേര്‍ മരിച്ചു.
കണ്ടാലയ്ക്കടുത്ത് ചുരത്തില്‍ മലയിടിഞ്ഞുവീണ് മുംബൈ-പുണെ എക്‌സ്പ്രസ്സ് ഹൈവേയും തടസ്സപ്പെട്ടു. എന്നാല്‍ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ചെറിയതോതിലേ മഴ പെയ്തുള്ളൂ.
രത്‌നഗിരിയില്‍ ദാഭോളില്‍ മൂന്നുവീടുകളുടെ മേലാണ് മലയിടിഞ്ഞുവീണത്. ഇതേത്തുടര്‍ന്ന് വീടിന്റെ ചുമരിടിഞ്ഞ് ഉറങ്ങിക്കിടന്നവരുടെ മേല്‍ വീഴുകയായുന്നു. കൊങ്കണ്‍ പ്രദേശങ്ങള്‍ക്കുപുറമെ വിദര്‍ഭ, മറാത്ത്വാട, പശ്ചിമ മഹാരാഷ്ട്ര തുടങ്ങിയ മേഖലകളിലും ശക്തമായി മഴ പെയ്തു. പുണെ രണ്ടുദിവസമായി വ്യാപകമായ മഴ പെയ്തു.