അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലായ് 25 ന് നടത്തുമെന്ന് സി.ബി.എസ്.ഇ

single-img
23 June 2015

download (3)സുപ്രീംകോടതി റദ്ദാക്കിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലായ് 25 ന് നടത്തുമെന്ന് സി.ബി.എസ്.ഇ .ഓഗസ്‌റ്റ് 17 ന്‌ ഉള്ളില്‍ ഫലം പ്രഖ്യാപിക്കണമെന്നും ഇതിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പരീക്ഷ നടത്താമെന്നുമായിരുന്നു കോടതി കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശം. മേയ്‌ മൂന്നിന്‌ നടത്തിയ പരീക്ഷയാണ്‌ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന്‌ സുപ്രീംകോടതി റദ്ദാക്കിയത്‌.

രാജ്യത്താകെ 6.3 ലക്ഷം വിദ്യാര്‍ഥികളായിരുന്നു പരീക്ഷയെഴുതിയത്. വിവിധ സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകളിലെയും 15 ശതമാനം മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനത്തിനായാണ് അഖിലേന്ത്യാ പ്രീമെഡിക്കല്‍ പ്രവേശനപ്പരീക്ഷ നടത്തുന്നത്.