പുലിയുടെ ട്രെയ്‌ലര്‍ യൂട്യൂബിലിട്ടു:മലയാളിയുവാവ്‌ അറസ്‌റ്റില്‍

single-img
23 June 2015

1435001621_b230615indiaതമിഴ്‌ സൂപ്പര്‍താരം വിജയ്‌യുടെ പുതിയ സിനിമ പുലിയുടെ ട്രെയ്‌ലര്‍ റിലീസ്‌ ചെയ്യുംമുമ്പ്‌ ലീക്ക്‌ ചെയ്‌തു യൂട്യൂബിലിട്ടു എന്ന കുറ്റത്തിന്‌ മലയാളിയുവാവ്‌ അറസ്‌റ്റില്‍. സംവിധായകന്‍ പ്രിയദര്‍ശന്റെ ഫോര്‍ ഫ്രെയിംസ്‌ എന്ന സ്‌റ്റുഡിയോയില്‍ ഇന്റേണ്‍ഷിപ്പ്‌ ചെയ്യുന്ന എം.എസ്‌. മിഥുനെ ആണ് പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇന്നലെ പിറന്നാള്‍ ആഘോഷിച്ച വിജയ്‌ക്ക്‌ പ്രത്യേക പിറന്നാള്‍ സമ്മാനമായി സിനിമയുടെ ട്രെയ്‌ലര്‍ അര്‍ധരാത്രി 12 മണിക്ക്‌ ആഘോഷപൂര്‍വം അവതരിപ്പിക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍ സ്‌റ്റുഡിയോയിലെ ജീവനക്കാരനായ ഇയാൾ ട്രെയ്‌ലര്‍ മൊബൈലില്‍ പകര്‍ത്തി യുട്യൂബിലിടുകയായിരുന്നു.