ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി

single-img
23 June 2015

images (1)ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി. അടുത്തമാസം 10ന് തുടങ്ങേണ്ട പരമ്പരയാണ് റദ്ദാക്കിയത്. കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും മത്സരാധിക്യം മൂലം ടീമിന്റെ പ്രവര്‍ത്തനക്ഷമത ബാധിക്കുന്നതിനാലുമാണ് പരമ്പര റദ്ദാക്കിയതെന്ന് ബിസിസിഐ വിശദീകരിച്ചു.മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് സിംബാബ്‌വെ പരമ്പരയില്‍ ഉണ്ടായിരുന്നത്.